സൂര്യനെ തേടി പോകുന്ന മേഘം,
നിനക്കറിയുമോ വെയിലിന്റെ മോഹം.
പ്രാണികളുടെ ജീവനായ മണ്ണാണ് ജീവൻ,
അതു നേടുവാൻ ദിനംതോറും വെയിലിന്റെ പരിശ്രമം.
ഞാനൊപ്പം വരട്ടെ എന്ന് കാറ്റൊന്നു മൂളി,
ഭൂലോകം കാണാൻ നിന്നൊപ്പം മേഘം.
നന്ദിയുണ്ടെങ്കിലും എനിക്കിപ്പോ ക്രോധം,
വെയിലോടു പക തീർക്കാതില്ല്യ വേരു കാര്യം.
കാർമേഘമായി സുര്യനെ മറച്ചു,
മഴകൊണ്ട് മേഘം ഭൂമിയെ തളച്ചു.
ഇനിവേണ്ടാ സ്നേഹിക്കാൻ ഭൂമിയെ സൂര്യൻ,
തീരാത്ത മഴയുടെ ഭാരത്തിൽ തീരട്ടെ മോഹം.
മഴയില്ലെങ്കിൽ മണ്ണിനു വെയിലെന്തു കാര്യം,
വെയില്ലെങ്കിൽ എനിക്ക് മഴയെന്തു ലാഭം.
വെയിലോടൊപ്പം വേണം ഇനി മേഘം,
ആവട്ടെ ഇതു പ്രകൃതിയുടെ നിയമം.
മഴവില്ലു കൊണ്ട് തീർത്ത ഒരു ഭാണം,
തുടങ്ങട്ടെ മണ്ണിൽ ഇനി ജീവന്റെ ആഘോഷം.